Categories

വേണ്ട സുരക്ഷ നല്‍കാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രാലയം

ministry-of-labour

ജിദ്ദ: പൊതുയിടങ്ങില്‍ ജോലി ചെയ്യുന്ന തൊഴിലാൡകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ ചെയ്തുകൊടുക്കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.

മോശം കാലാവസ്ഥകളില്‍ തൊഴില്‍ ചെയ്യാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ചാല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇക്കാര്യം അറിയാനായി തൊഴിലിടങ്ങളില്‍ മിന്നല്‍പരിശോധനകള്‍ നടത്തുകയും ചെയ്യും. ആവശ്യമായ സുരക്ഷയൊരുക്കാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യുന്ന ഉടമകളെ കാത്തിരിക്കുന്നത് വലിയ പിഴയും തടവുമാണ്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വേണ്ട സംരക്ഷണം ലഭിക്കാതിരിക്കുകയോ സുരക്ഷയില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്ന തൊഴിലുടമകള്‍ക്കെതിരെ 19911 എന്ന നമ്പറില്‍ തൊഴിലാളികള്‍ക്ക് പരാതിപ്പെടുകയും ചെയ്യാം.

Tagged with: