എഡിറ്റര്‍
എഡിറ്റര്‍
സംവരണത്തിന്റെ ആനുകൂല്യത്തിലല്ല കെ.പി.സി.സി പ്രസിഡണ്ട് ആയതെന്ന് വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി
എഡിറ്റര്‍
Saturday 1st March 2014 12:03pm

v.m.sudheeran

കോഴിക്കോട്: സംവരണത്തിന്റെ ആനുകൂല്യത്തിലല്ല താന്‍ കെ.പി.സി.സി പ്രസിഡണ്ട് ആയതെന്ന് വെള്ളാപ്പള്ളിക്ക് സുധീരന്റെ മറുപടി.

ആരുടെയെങ്കിലും സ്വധീനത്തില്‍ കോണ്‍ഗ്രസില്‍ ഭാരവാഹിയാകാനാവില്ലെന്നും സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിച്ചാല്‍ പട്ടികയില്‍ കയറിപ്പറ്റാനാകില്ല. താന്‍ കെ.പി.സി.സി പ്രസിഡന്റ് ആവാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും എന്നാല്‍ പേര് പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിന്റെ ആനുകൂല്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് ആയ വ്യക്തിയാണ് സുധീരന്‍ എന്നും പെരുന്നയില്‍ പോകരുതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

പെരുന്നയില്‍ മന്നം സമാധി സന്ദര്‍ശത്തിനെത്തിയ സുധീരന്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കാണാതിരുന്നതില്‍ സുകുമാരന്‍ നായര്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് താന്‍ നായര്‍ സമുദായത്തിന്റെ പോപ്പ് ആണെന്ന് പറഞ്ഞ സുകുമാരന്‍ നായരെ മന്നം ഇരുന്നിടത്ത് ഇപ്പോള്‍ മന്ദബുദ്ധിയാണ് ഇരിക്കുന്നതെന്ന് പറഞ്ഞ് പരിഹസിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു.

Advertisement