Administrator
Administrator
അടിയന്തിരമായി കെ.പി.സി.സി യോഗം വിളിക്കണം: സുധീരന്‍
Administrator
Saturday 14th May 2011 12:05pm

vm sudheeranതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞത്ഗൗരവമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോഴത്തെ പ്രകടനത്തില്‍ നിരാശയുണ്ട്. കോണ്‍ഗ്രസിന്‌മോശം പ്രകടനം ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗം അടിയന്തരമായി വിളിക്കണം.

തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ വീഴ്ചയുണ്ടായോ എന്നുതും പരിശോധിക്കണം. നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും യു.ഡി.എഫ് അധികാരത്തില്‍ വരുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സുധീരന്‍ പറഞ്ഞു.

Advertisement