എഡിറ്റര്‍
എഡിറ്റര്‍
സുധീരന്‍ ദുബൈയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു
എഡിറ്റര്‍
Saturday 27th September 2014 12:43pm

sudheeran2

ദുബൈ: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ദുബൈ അല്‍ ഖൂസിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു. കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം ആദ്യമായാണ് സുധീരന്‍ ദുബൈ സന്ദര്‍ശിക്കുന്നത്.

രാവിലെ തന്നെ ക്യാമ്പിലെത്തിയ സുധീരനെ തൊഴിലാളികള്‍ ആവേശത്തോടെ വരവേറ്റു. അദ്ദേഹം തൊഴിലാളികളോട് കുശലാന്വേഷണം നടത്തുകയും അവരുടെ പ്രശ്‌നങ്ങളെ ചോദിച്ചറിയുകയും ചെയ്തു.

തൊഴിലാളികളുടെ താമസസ്ഥലം സുധീരന്‍ സന്ദര്‍ശിക്കുകയും ചെയ്തു. തൊഴിലാളികള്‍ സുധീരനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ പ്രതിനിധികളായ സുഭാഷ് ചന്ദ്രബോസ്, മഹാദേവന്‍ പിള്ള, ഗഫൂര്‍ തളിക്കുളം, കെ സുശീലന്‍, ഇ.വൈ. സുധീര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പത്തു വര്‍ഷം മുമ്പ് ദുബൈയില്‍ എത്തിയപ്പോഴും സുധീരന്‍ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.

ജയ്ഹിന്ദ് ടി.വിയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് സുധീരന്‍ ദുബൈയിലെത്തിയത്.

Advertisement