എഡിറ്റര്‍
എഡിറ്റര്‍
വാജ്‌പേയി മിതവാദിയാണെന്ന് സുധീരന്‍
എഡിറ്റര്‍
Wednesday 19th March 2014 12:16pm

v.m.sudheeran

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ എ.ബി വാജ്‌പേയി മിതവാദിയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ഗുജറാത്ത് കൂട്ടക്കൊല സമയത്ത് ഗുജറാത്ത സന്ദര്‍ശിച്ച് രാജ്യധര്‍മ്മം പാലിക്കാന്‍ മോഡിയോട് അഡ്വാനി ആവശ്യപ്പെട്ടിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിക്ക് മുന്നില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിക്കു പോലും സ്ഥാനമില്ല.വിദേശ നയത്തിന്റെ കാര്യത്തില്‍ നെഹ്‌റുവിന്റെ നയങ്ങള്‍ക്ക് സമമായിരുന്നു വാജ്‌പേയിയുടെ നയങ്ങള്‍.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തുറന്നു കാട്ടുമ്പോള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എന്തുകൊണ്ടാണ് വിഷമമെന്നും സുധീരന്‍ ചോദിച്ചു.

മോഡിയുടെ കൊലപാതക രാഷ്ട്രീയ പാതയാണ് സി.പി.ഐ.എമ്മും പിന്തുടരുന്നത്.  ഇക്കാര്യത്തില്‍ സിപി ഐ എം ബിജെപിയുടെ നയം പിന്തുടരുകയാണെന്നും  ഇഷ്ടമില്ലാത്തവരെ കൊലപ്പെടുത്തുന്ന നയമാണ് സിപിഐഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകക്കേസിലും  ഷുക്കൂര്‍ വധക്കേസിലുമെല്ലാം നാം ഇതാണ് കണ്ടത്. പ്രതിരോധത്തിലായ ഇടതുമുന്നണി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement