തിരുവനന്തപുരം: സ്ത്രീ പീഡനക്കാരെയും അഴിമതിക്കാരെയും കയ്യാമം വെക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം വര്‍ദ്ധിച്ച് വരുന്നതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മുഖമന്ത്രിയുടെത് വെറും പ്രഖ്യാപനം മാത്രമാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം മദ്യവും ലഹരിയുമാണ്. മലപ്പുറം മദ്യ ദുരന്തത്തെ തുടര്‍ന്ന് മദ്യത്തെ പ്രോല്‍സാഹിപ്പിച്ചിരുന്നതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മദ്യവിപണിയെ പ്രോല്‍സാഹിപ്പിക്കുകയാണ്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഈ സമയത്തും കൂടുതല്‍ മദ്യശാല അനുവദിക്കാന്‍ ഗൂഢനിക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശക്തികരണം ഒരുഭാഗത്ത് ശക്തിപ്പെടുമ്പോഴാണ് മറുഭാഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നത്. നിയമത്തിന്റെയും നയത്തിന്റെയും കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.