എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: രമയെ നിരാഹാര സമരത്തിലേക്ക് തള്ളിവിടരുതെന്നാവശ്യപ്പെട്ട് സുധീരന്റെ കത്ത്
എഡിറ്റര്‍
Saturday 25th January 2014 9:54am

sudheeran

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് കാണിച്ച കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു.

ടി.പിയുടെ ഭാര്യ രമയെ നിരാഹാര സമരത്തിലേക്ക് തള്ളിവിടരുതെന്നും എത്രയും പെട്ടെന്ന് സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കേസിലെ കൊലയാളികള്‍ മാത്രമെ പിടിയിലായിട്ടുള്ളൂ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സി.ബി.ഐ അന്വേഷണം കൂടിയേ തീരു.

കേസിലെ 24 പ്രതികളെ വെറുതെ വിട്ട കോടതിയുടെ നടപടി ഗൗരവമായി കാണണം. സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

രമയുടെ ആവശ്യം പരിഗണിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ തന്നെ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നുമായിരുന്നു വി.എസിന്റെ അഭിപ്രായം.

ടി.പി വധക്കേസിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം ആര്‍.എം.പി. നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു രമ നിവേദനം നല്‍കിയിട്ടുണ്ട്.

നീതി ലഭിക്കുന്നതിനു വേണ്ടി മരണം വരെ നിരാഹാരം കിടക്കാന്‍ താന്‍ തയാറാണെന്ന് രമ പ്രതികരിച്ചിരുന്നു.

Advertisement