എഡിറ്റര്‍
എഡിറ്റര്‍
ഗ്രൂപ്പ് തീവ്രവാദം ചിലര്‍ക്ക് ലാഭക്കച്ചവടമെന്ന് സുധീരന്‍
എഡിറ്റര്‍
Sunday 2nd March 2014 12:59pm

v.m.sudheeran

കാസര്‍കോട്: ഗ്രൂപ്പ് തീവ്രവാദം ചിലര്‍ക്ക് ലാഭക്കച്ചവടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

എന്നാല്‍ അണികള്‍ക്ക് അത് നഷ്ടമാണ്. നേരെ ചൊവ്വെ പ്രവര്‍ത്തിക്കാത്തവര്‍ക്ക് റിട്ടയര്‍മെന്റ് നല്‍കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പ് മാനേജര്‍മാരുടെ ഇഷ്ടക്കാരല്ലാതാകുമ്പോള്‍ അണികള്‍ അവഗണിക്കപ്പെടുകകയാണ്.

രാഷ്ട്രീയ കാര്യങ്ങളില്‍ സമുദായ സംഘടനകള്‍ക്ക് അഭിപ്രായം പറയാമെങ്കിലും അവസാനവാക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടേത് മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.

സമുദായ സംഘടനകള്‍ തങ്ങളുടെ നിലപാടുകളുമായി മുന്നോട്ട് പോവട്ടെ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വന്തമായ നയങ്ങളും പരിപാടികളുമായി മുന്നോട്ട് പോകട്ടെ.

രാഷ്ട്രീയ നേതാക്കള്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതില്‍ തെറ്റില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയുമെന്ന് ഉറപ്പാണെന്നും സുധീരന്‍ പറഞ്ഞു.

Advertisement