എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരള: സൂക്ഷ്മപരിശോധന ആവശ്യമെന്ന് സുധീരന്‍
എഡിറ്റര്‍
Wednesday 5th September 2012 10:20am

തിരുവനന്തപുരം:  എമേര്‍ജിങ് കേരളയിലെ പദ്ധതികളെക്കുറിച്ച് സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സര്‍ക്കാര്‍ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മിറ്റി ഇതിനായി രൂപീകരിക്കണം.

Ads By Google

എമേര്‍ജിങ് കേരള കേരളത്തിന്റെ റിയല്‍ എമേര്‍ജായി മാറണം. നാടിന്റെ വികസനത്തിന് ഇത്തരം പദ്ധതികള്‍ ആവശ്യമാണ്. ടൂറിസം റിസോഴ്‌സിന്റെ
പദ്ധതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുധീരന്‍ പറഞ്ഞു.

എമേര്‍ജിങ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

പദ്ധതി തീര്‍ത്തും സുതാര്യമാണ്. കൃഷി ചെയ്യാത്ത സ്ഥലങ്ങള്‍ മാത്രമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement