എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്ത സി.ബി.ഐ നടപടിക്കെതിരെ സുധീരന്‍
എഡിറ്റര്‍
Thursday 30th January 2014 10:24am

sudheeran

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ലാവ്‌ലിന്‍ കേസ് വിധിയില്‍ അപ്പീല്‍ നല്‍കാത്ത സി.ബി.ഐ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

അപ്പീലിന് അനുവദിച്ച സമയം തീരാന്‍ 5 ദിവസം മാത്രം ബാക്കി നില്‍ക്കെ കേസില്‍ സി.ബി.ഐ ഒത്തുകളിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുധീരന്‍ പറഞ്ഞു.

അടിയന്തിരമായി അപ്പീലിന് പോകണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു. വിഷയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചതാണെന്നും സുധീരന്‍ പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ വിചാരണക്കോടതി വിധി വന്നിട്ട് ഇത്ര കാലമായിട്ടും സി.ബി.ഐ ഒരു നടപടിയും സ്വീകരിച്ചില്ല. അപ്പീല്‍ കൊടുക്കും കൊടുക്കും എന്ന് പറയുകയല്ലാതെ സി.ബി.ഐ യുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല.

കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും ഇതില്‍ ഒത്തുകളി സംശയിക്കുന്നെങ്കില്‍ അത് സി.ബി.ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കിയ കേസില്‍ സി.ബി.ഐ നടത്തുന്നത് ഒത്തുകളിയാണോയെന്ന് പോലും സംശയിക്കാവുന്നതാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

Advertisement