വളപ്പട്ടണം: കണ്ണൂര്‍ വളപ്പട്ടണം പോലീസ് സ്‌റ്റേഷനില്‍ കെ.സുധാകരന്‍ എം.പിയുടെ അസഭ്യ വര്‍ഷം. അനധികൃത മണ്ണ് കടത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനായിരുന്നു സുധാകരന്റെ തെറിവിളി.

Ads By Google

വളപ്പട്ടണം എസ്.പിക്കെതിരെയായിരുന്നു സുധാകരന്‍ അസഭ്യവര്‍ഷം നടത്തിയത്. ‘നീയെന്താ സുരേഷ് ഗോപി കളിക്കുകയാണോ, സ്ഥലം മാറ്റിക്കളയും, എന്നൊക്കെയാണ് സുധാകരന്‍ എസ്.പിയോട് പറഞ്ഞത്.

Subscribe Us:

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.പി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു.

തുടര്‍ന്നാണ് കെ.സുധാകരന്‍, കെ.എം ഷാജി എം.എല്‍.എയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

ശേഷം അറസ്റ്റിലായവരെ പുറത്തിറക്കിയാണ് സുധാകരന്‍ സ്ഥലം വിട്ടത്.