തിരുവനന്തപുരം:സൂര്യനെല്ലിപെണ്‍കുട്ടിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ സുധാകരന്‍ മാപ്പുപറയണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍.

Ads By Google

മസ്‌ക്കറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ  സൂര്യനെല്ലി പെണ്‍കുട്ടി നാട്  നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നും പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ലെന്നും സുധാകരന്‍ ആക്ഷേപിച്ചിരുന്നു.

Subscribe Us:

വേശ്യവൃത്തി നടത്തി പണം വാങ്ങിയ ശേഷം പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ലെന്നും കെ.സുധാകരന്‍ എം.പി പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ സുധാകരന്‍ തയ്യാറാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും,സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞത് ശരിയാണെന്നും സൂധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

സൂധാകരന്റെ പ്രസ്ഥാവനക്കെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ  നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഒരു പെണ്‍കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ ശേഷം പൊതുപ്രവര്‍ത്തകര്‍ തന്നെ അവര്‍ക്കെതിരെ അസഭ്യം പറഞ്ഞ് നടക്കുന്നത് ശരിയല്ലെന്ന് യുവജന പ്രസ്ഥാനങ്ങളും വിവിധ സ്ത്രീ സംഘടനകളും അഭിപ്രായപ്പെട്ടു.

പുതിയ സ്ത്രീ സുരക്ഷാനിയമമനുസരിച്ച്  സൂധാകരനെതിരെ കേസെടുക്കണമെന്നും യുവജന സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌