Categories

ലാവ്‌ലിന്‍: ജഡ്ജിമാരുടെ പിന്മാറ്റം ജുഡീഷ്യറിക്ക് അപമാനമെന്ന് കെ. സുധാകരന്‍

k.sudhakaran

കണ്ണൂര്‍: ലാവ്‌ലിന്‍ കേസ് വിചാരണയില്‍ നിന്ന് മൂന്ന് ജഡ്ജിമാര്‍ പിന്‍മാറിയത് ജുഡീഷ്യറിക്ക് അപമാനമാണെന്ന് കെ. സുധാകരന്‍ എം.പി.

ഇത്തരം ജഡ്ജിമാര്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തും. പിന്മാറിയ ജഡ്ജിമാര്‍ രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. കേസ് സംബന്ധിച്ച് നേരത്തെ തന്നെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ജഡ്ജിമാരുടെ പിന്മാറ്റം.

കേസില്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ സി.ബി.ഐയെ സംസ്ഥാന സര്‍ക്കാര്‍ പ്രേരിപ്പക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ലാവ്‌ലിന്‍ കേസ് വിധിയില്‍ അപ്പീല്‍ നല്‍കാത്ത സി.ബി.ഐ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു

അപ്പീലിന് അനുവദിച്ച സമയം തീരാന്‍ 5 ദിവസം മാത്രം ബാക്കി നില്‍ക്കെ കേസില്‍ സി.ബി.ഐ ഒത്തുകളിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സുധീരന്‍ പറയുകയും ചെയ്തു.

അടിയന്തിരമായി അപ്പീലിന് പോകണമെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസിലെ പ്രതിപട്ടികയില്‍ നിന്നും പിണറായി വിജയനെ ഒഴിവാക്കി ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റവിമുക്തനാക്കിയത്.

Tagged with: |