എഡിറ്റര്‍
എഡിറ്റര്‍
ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസുകാരെ തല്ലിയാല്‍ മതി: കെ. സുധാകരന്‍
എഡിറ്റര്‍
Friday 9th November 2012 4:23pm

ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പോലീസുകാര്‍ക്ക് ജോലി മാറ്റം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ കോണ്‍ഗ്രസുകാരെ തല്ലുന്ന രീതി പ്രയോഗിച്ചാല്‍ മതി.
വളപട്ടണം പ്രശ്‌നത്തില്‍ എസ്.ഐ ബി.കെ. സിജുവിനെതിരെ സ്ഥലംമാറ്റം ഉള്‍പ്പെടെ ഒരു നടപടിയും താന്‍ പ്രതീക്ഷിച്ചിരുന്നില്ല.

Ads By Google

ഭാര്യയുടെ പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട് സിജു സ്ഥലംമാറ്റം നല്‍കിയത് എന്തായാലും നന്നായി. ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ എത്തിയല്ലോ

പൊലീസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനെപ്പറ്റി ആഭ്യന്തരമന്ത്രി പറയുന്നതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ഞാന്‍ ബാധ്യസ്ഥനാണ്.

തിരുവഞ്ചൂരിനേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിമാരുടെ കാലത്തും താന്‍ പൊലീസ് നടപടികളെ നേരിട്ടിട്ടുണ്ട്. ആത്മാഭിമാനം സംരക്ഷിക്കണമെന്നതിന്റെ പേരില്‍ പൊലീസുകാരുടെ നിയമലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാത്തതു ഖേദകരമാണ്

Advertisement