തിരുവനന്തപുരം: പൊലീസിലെ അഴിമതിക്കാരെയും മൂന്നാം മുറക്കാരെയും വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്യക്ഷമതയിലും കഴിവിലും മുന്‍പന്തിയിലാണ് കേരള പൊലിസെങ്കിലും ചിലര്‍ ഇതിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കൊപ്പം നിക്കുന്നവരായിരിക്കണം പൊലീസ്, കഴിവിലും കാര്യക്ഷമതയിലും മുന്‍പന്തിയിലാണ് കേരളാ പൊലീസെങ്കിലും ചില സമയങ്ങളില്‍ ചിലര്‍ക്കെതിരെ പരാതിയുണ്ടാകുന്നെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയും മൂന്നാം മുറയും ഒരിക്കലും സമ്മതിക്കില്ല. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും വേലി തന്നെ വിളവ് തിന്നാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.