എഡിറ്റര്‍
എഡിറ്റര്‍
മിന്നല്‍ പരിശോധനക്കിടെ ആശുപത്രി പരിസരത്ത് നിന്നും ലഭിച്ചത് മദ്യക്കുപ്പികള്‍; രോഷാകുലയായി മന്ത്രി കെ.കെ ശൈലജ
എഡിറ്റര്‍
Thursday 18th May 2017 11:41am

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയുടെ മിന്നല്‍ സന്ദര്‍ശനം.

ആശുപത്രികളിലെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. രാവിലെ എട്ട് മണിക്ക് ആശുപത്രിയിലെത്തിയ മന്ത്രി എല്ലാ വാര്‍ഡുകളും മുറികളും സന്ദര്‍ശിച്ചു. രോഗികളുമായി നേരിട്ട് സംസാരിച്ചായിരുന്നു മന്ത്രിയുടെ പരിശോധന.

ഡോക്ടര്‍മാരും നഴ്സുമാരടക്കം എല്ലാ വിഭാഗം ജീവനക്കാരും ആശുപത്രിയിലെത്താന്‍ വളരെയേറെ വൈകുന്നുവെന്നതടക്കമുള്ള പരാതികളാണ് മന്ത്രിക്ക് ലഭിച്ചിരുന്നത്.


Dont Miss കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവേ അന്തരിച്ചു 


പരിശോധനയ്ക്കിടെ ആശുപത്രി പരിസരത്ത് നിന്നും മദ്യ കുപ്പികളടക്കിയ പെട്ടികള്‍ മന്ത്രി കണ്ടെത്തി. രോഷാകുലയായ മന്ത്രി സുരക്ഷാ ജീവനക്കാരെയും ആശുപത്രി അധികൃതരെയും വിളിച്ച് ഉടനടി ആശുപത്രിയും പരിസരവും വൃത്തിയാക്കണമെന്ന് ഉത്തരവിട്ടു. 24 മണിക്കൂറിനകം ആശുപത്രിയിലും പരിസരവും പൂര്‍ണ്ണമായി ശുചീകരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.

വാര്‍ഡുകളിലും മുറികളിലും കയറിയ മന്ത്രി രക്തം പുരണ്ട പഞ്ഞിയും മറ്റ് അവശിഷ്ടങ്ങളും നിലത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടു. ഇതേ ക്കുറിച്ച് ആശുപത്രി സൂപ്രണ്ടിനേയും ജീവനക്കാരേയും പരസ്യമായി ശാസിക്കാനും മന്ത്രി മടികാട്ടിയില്ല. ആശുപത്രിയുടെ ശുചീകരണ വിഭാഗം ജീവനക്കാരോട് നിരന്തരം ശുചിയാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി നല്‍കി.

ജീവനക്കാരെ താക്കീത് ചെയ്ത ആരോഗ്യമന്ത്രി ആശുപത്രി വൃത്തിയായി സൂക്ഷിക്കണമെന്നും താന്‍ വീണ്ടും വരുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് മടങ്ങിയത്.

ഹാജര്‍ നില പരിശോധിച്ച മന്ത്രി ജീവനക്കാര്‍ വൈകി ജോലിക്ക് എത്തുന്നതിനെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചു. രാവിലെ ഏഴ് മണിക്ക് ജോലിക്കെത്തേണ്ടവര്‍ വൈകി എത്തുന്നതിനെ കുറിച്ച് ചോദിച്ച ശേഷം എല്ലാവരും രാവിലെ കൃത്യസമയത്ത് ജോലിക്കെത്തുന്ന കാര്യം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.

Advertisement