എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പുന:സംഘടന: തീരുമാനം ഉടന്‍ വേണമെന്ന് ഐ ഗ്രൂപ്പ്
എഡിറ്റര്‍
Monday 3rd June 2013 10:13am

ummen-with-chennithala

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചും മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ചും ഉടന്‍ തീരുമാനം വേണമെന്ന് ഐ ഗ്രൂപ്പ്.

നിയമസഭാ സമ്മേളനത്തിനു മുമ്പ് തീരുമാനമാകണം. തീരുമാനം അനുകൂലമല്ലെങ്കില്‍ രമേശ് ചെന്നിത്തല നിലപാട് പരസ്യമാക്കുമെന്നും ഐ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി.

Ads By Google

ഈ മാസം പത്തിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. അതേസമയം, ഹൈക്കമാന്‍ഡിന്റെ അനുമതി കിട്ടിയാന്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.

ഇതിനു മുമ്പായി തീരുമാനം വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദല്‍ഹിക്ക് തിരിച്ചിരിക്കുകയാണ്.

സോണിയാഗാന്ധിയുമായും അഹമ്മദ് പട്ടേലുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തും. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്നുള്ള നിര്‍ദ്ദേശം ഉമ്മന്‍ചാണ്ടി യോഗത്തില്‍ മുന്നോട്ടു വെക്കും.

ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അനുമതി നല്‍കിയാല്‍ ഘടക കകക്ഷികളെ അനുനയിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ഇത് മറികടക്കാന്‍ ഒരു പക്ഷേ ഹൈക്കമാന്‍ഡിന്റെ ദൂതനെ ചര്‍ച്ചക്കായി നിയോഗിക്കാനും ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും.

ആഭ്യന്തര വകുപ്പില്‍ തീരുമാനമാവത്ത സ്ഥിതിക്ക് ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. അതേസമയം ഉപമുഖ്യമന്ത്രി പദം തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിന്നോക്കം പോയിട്ടില്ല.

Advertisement