ഖാര്‍ത്തും: സര്‍ക്കാര്‍ ഖനജാവില്‍ നിന്നും കോടികള്‍ കടത്തി സുഡാന്‍ പ്രസിഡന്റെ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചെന്ന് വിക്കിലീക്ക്‌സ്. പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറാണ് 900 കോടി യു.എസ് ഡോളര്‍ ലണ്ടനിലെ ബാങ്കുകളിലേക്കു മാറ്റിയത്. രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അമേരിക്കയെ അറിയിക്കുന്നത്. എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ സുഡാന്‍ നിഷേധിച്ചു.

പ്രധാനമായും ലണ്ടനിലെ ലൊയ്ഡ്‌സ് ബാങ്കിലാണ് ബഷീര്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഗാഡിയന്‍ പത്രമാണ് ഈ വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒക്കാം പോയുടെ ആരോപണം ശരിയാണെങ്കില്‍ സുഡാന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10%വരും ഈ തുക.