കര്‍തൂം: സുഡാനിലെ വിമത നേതാവ് ഖലീല്‍ ഇബ്രാഹീമിനെ സൈന്യം വധിച്ചു. സുഡാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സുന സൈനിക വക്താവിനെ ഉദ്ധരിച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച വടക്കന്‍ കോര്‍ഡോഫാന്‍ വദ്ബാന്ദയില്‍ വെച്ചാണ് ഖലീല്‍ ഇബ്രാഹീമിനെ വധിച്ചത്.

ഡര്‍ഫര്‍ മേഖലയില്‍ ഖലീല്‍ ഇബ്രാഹീം നേതൃത്വം നല്‍കുന്ന ഏറെ സ്വാധീനമുള്ള പ്രസ്ഥാനമാണ് ജസ്റ്റിസ് ആന്റ് ഈക്വാലിറ്റി മൂവ്‌മെന്റ്.

Subscribe Us:

ഖലീല്‍ നേതൃത്വം നല്‍കുന്ന ഈ സംഘടനയാണ് സുഡാനില്‍ മുമ്പ് നടന്ന ചില ആക്രമങ്ങള്‍ക്കു പിന്നിലെന്ന് ഭരണകൂടം നേരത്തെ ആരോപിച്ചിരുന്നു.

ലിബിയയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഖലീല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിന് ശേഷം സുഡാനില്‍ തിരിച്ചെത്തിയതായിരുന്നു.

Malayalam News

Kerala News in English