ജൂബ: സുഡാനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് വെടിനിര്‍ത്തല്‍ ലംഘിച്ച് വിമതര്‍ വെടിവെയ്പ്പ് ആരംഭിച്ചു. വെടിവയ്പ്പില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ജോംഗ് ലെയി സംസ്ഥാനത്താണ് വിമതര്‍ സൈന്യത്തിനുനേരെ വെടിവച്ചത്. വിമതനേതാവ് ജോര്‍ജ് ആതറിന്റെ അനുയായികളാണ് ആക്രമത്തിനു പിന്നില്‍.

വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിനായി വിളിച്ച യോഗത്തില്‍ ജോര്‍ജ് ആര്‍തര്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സുഡാന്‍ മന്ത്രി ജിമ്മി ലെമി മില്ലയെ ഡ്രൈവര്‍ വെടിവച്ചുകൊന്നതിനു പിന്നാലെയാണ് പുതിയ സംഘര്‍ഷം.