ബാക്വബ: ബാക്വബയിലെ കോഫി ഷോപ്പിനു നേരെ വെള്ളിയാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കുണ്ട്.

ബാക്വബ നഗരത്തിലെ തിരക്കേറിയ കൊഫി ഷോപ്പിലാണ് ആക്രമണം നടന്നത്. ഇതിനെ തുടര്‍ന്ന് ഇറാഖില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

സ്‌ഫോടനം നടന്ന ബാക്വബ ഒരുകാലത്ത് അല്‍ ഖ്വയ്ദയുടെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു.

ഒരുമാസത്തിനിടയില്‍ ഇറാഖില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്.