എഡിറ്റര്‍
എഡിറ്റര്‍
ചലച്ചിത്ര താരം സുചിത്ര സെന്‍ അന്തരിച്ചു
എഡിറ്റര്‍
Friday 17th January 2014 9:48am

suchithra-sen

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര താരം സുചിത്ര സെന്‍ (82) അന്തരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്  ഡിസംബര്‍ 23 മുതല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1952 ല്‍ ശേഷ് കോത്തി എന്ന ബംഗാളി ചിത്രത്തിലുടെയാണ് അവര്‍ സിനിമ ജീവിതം തുടങ്ങിയത്. 20 വര്‍ഷത്തോളം ബംഗാളി സിനിമാലോകത്ത് അവര്‍ തിളങ്ങി നിന്നു.

ഉത്തം കുമാറിനൊപ്പം താരജോഡിയായി ഹരനോ സുര്‍, സാഗരിക, ചൗവ പൗവ, അഗ്നിപരീക്ഷ എന്നീ ബംഗാളി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. ദ്വാപ് ജലേ ജായ് , ഉത്തര്‍ഫല്‍ഗുനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവര്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ബിമല്‍ റോയിയുടെ ദേവ്ദാസ്, ഗുല്‍സാറിന്റെ ആന്തി എന്നീ സിനിമകളിലുടെ അവര്‍ ഹിന്ദി സിനിമ പ്രേക്ഷകര്‍ക്കും പരിചിതയാണ്.

സാഥ് കാക്കെ ബന്ധ എന്ന ചിത്രത്തിലെ അഭിനയത്തിലുടെ 1963 ല്‍ മോസ്‌കോയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റവലില്‍  മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ആദ്യമായി ലഭിച്ചത് സുചിത്ര സെന്നിനായിരുന്നു.  ഫിലിം ഫെയര്‍ അവാര്‍ഡ്, പത്മശ്രീ, ബംഗ ബിബൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Advertisement