മ്യാന്‍മര്‍:  മ്യാന്‍മര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന ഉപ തിരഞ്ഞെടുപ്പില്‍  മത്സരിക്കാന്‍ ഓങ് സാന്‍ സൂ ചിയുടെ പാര്‍ട്ടി നാഷനല്‍ ലീഗ് ഓഫ് ഡമോക്രസി (എന്‍.എല്‍.ഡി)  റജിസ്റ്റര്‍ ചെയ്തു. മ്യാന്‍മര്‍ തലസ്ഥാനത്തെ യൂണിയന്‍ ഇലക്ഷന്‍ കമ്മിഷനില്‍ രാവിലെയാണ് സ്യൂചിയുടെ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തത്.

പാര്‍ലമെന്റിലെ ഒഴിവുള്ള 48 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്യൂചിയും മത്സര രംഗത്തുണ്ട്. എന്നാല്‍ സ്യൂചി  എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കഴിഞ്ഞവര്‍ഷം നടത്തിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സ്യൂചിയുള്‍പ്പെടെയുള്ള നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു.

Subscribe Us:

ജനാധിപത്യ അവകാശങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രയത്‌നിച്ച സ്യൂചി ഏറെ നാളായി ജയിലിലായിരുന്നു. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്യൂചി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തിരഞ്ഞെടുപ്പു രംഗത്തേക്കു വരാന്‍ കഴിഞ്ഞ മാസമാണ് സൂ ചി തീരുമാനമെടുത്തത്. മ്യാന്‍മര്‍ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് എന്നാരംഭിക്കുമെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല.

Malayalam News

Kerala News In English