ജീവിതത്തില്‍ വിജയമുണ്ടാകുന്നതിന്റെ പ്രധാന കാരണം പണവും പ്രശസ്തിയുമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനെ സംബന്ധിച്ച് സമയ ക്രമീകരണമാണ് തന്റെ വിജയത്തിന്റെ കാരണം എന്നാണ് പറയാനുള്ളത്.

Ads By Google

Subscribe Us:

ഓരോ കാര്യവും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതും സമയനിഷ്ഠ വ്യക്തമായി പാലിക്കുന്നതുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നാണ് താരം പറയുന്നത്.

എന്റെ ഈ ജീവിതത്തിനിടയില്‍ വിജയത്തിനായി ഒരുപാട് നാള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് പണമോ പ്രശസ്തിയോ അല്ല വിജയത്തെ നമുക്ക് സമ്മാനിക്കുന്നത്.

നമ്മള്‍ നമ്മുടെ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ജയ പരാജയങ്ങള്‍ നമ്മെ തേടിയെത്തുന്നത് എന്നാണ് എനിയ്ക്ക് തോന്നുന്നത്.

ഓരോ കാര്യം ചെയ്യാനും സമയം ഏര്‍പ്പെടുത്തിയാല്‍ അത് നമ്മള്‍ എങ്ങനെയായാലും ചെയ്ത് തീര്‍ത്തിരിക്കും. കൃത്യമായ ഒരു സമയം ഒന്നിനും കല്‍പ്പിച്ചില്ലെങ്കില്‍ പലതും പരാജയമായിരിക്കും.

എന്റെ ജീവിതത്തില്‍ അച്ഛനില്‍ നിന്നാണ് ഞാന്‍ സമയനിഷ്ട പഠിച്ചെടുത്തത്. അദ്ദേഹത്തിന്റെ അത്ര പങ്ച്വല്‍ ആയ മറ്റൊരു വ്യക്തിയേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഒരു കാര്യം ഒരു സമയത്തിനുള്ളില്‍ ചെയ്യണമെന്ന കരുതിയാല്‍ അത് പാലിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മുന്നോട്ടുള്ള ജീവിതം ആസ്വാദ്യകരമാകൂ എന്നും താരം പറയുന്നു.