ന്യൂദല്‍ഹി: സുബ്രതോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മലപ്പുറം എം.എസ്.പി സ്‌കൂള്‍ ടീം യുക്രൈന്‍ ഡയനാമോ എഫ്.സിയോട് പൊരുതിത്തോറ്റു.

മികച്ച കളിയായിരുന്നു മലപ്പുറം ടീം പുറത്തെടുത്തത്. യുക്രൈന്‍ പോലൊരു ലോകോത്തര ടീമിനോട് അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മലപ്പുറത്തെ കുട്ടികള്‍ മടങ്ങിയത്.

Ads By Google

മലപ്പുറം ടീമിലെ വിഷ്ണുവാണ് ടൂര്‍ണമെന്റ്ിലെ മികച്ച ഗോള്‍ കീപ്പര്‍. 60 വര്‍ഷത്തിനിടെ ആദ്യമായാണ് കേരളാ ടീം സുബ്രതോ കപ്പില്‍ കളിക്കുന്നത്.

ടൂര്‍ണമെന്റില്‍ യുക്രൈന്‍ ഗോള്‍ വഴങ്ങിയത് കേരളത്തോട് മാത്രമാണ് എന്നതും മലപ്പുറം ടീമിന്റെ മികവ് വിളിച്ച് പറയുന്നു. മുഹമ്മദ് സാജിദാണ് മലപ്പുറം എം.എസ്.പിക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്.