എഡിറ്റര്‍
എഡിറ്റര്‍
‘ഡൊണാള്‍ഡ് ട്രംപിനെപ്പോലെ യു.പിയില്‍ മായാവതി ജയിച്ചുകയറും’മെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
എഡിറ്റര്‍
Thursday 16th February 2017 11:13am

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന സൂചന നല്‍കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.

യു.എസ് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക അഭിപ്രായ സര്‍വ്വേകളും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു ജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ട്രംപിനോടാണ് മായാവതിയെ സുബ്രഹ്മണ്യന്‍ സ്വാമി ഉപമിച്ചിരിക്കുന്നത്.


Also Read: കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


എന്നാല്‍ ട്വീറ്റ് ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ട്വിറ്ററിലൂടെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. മായാവതി എന്നതിനു പകരം താന്‍ അര്‍ത്ഥമാക്കിയത് മോദി എന്നായിരുന്നു എന്നാണ് സ്വാമിയുടെ വിശദീകരണം.

‘യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റില്‍ നമോയെക്കുറിച്ച് പറയാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പകരം ഞാന്‍ മായാവതിയെന്നു പറഞ്ഞുപോയി. തെറ്റുപറ്റിയതിന് ക്ഷമിക്കണം’ എന്നായിരുന്നു സ്വാമിയുടെ രണ്ടാമത്തെ ട്വീറ്റ്.

Advertisement