ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് കേന്ദമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുനല്‍കാനും സാക്ഷിയാവാനും ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിക്ക് ദല്‍ഹി കോടതി അനുമതി നല്‍കി. പരാതിയില്‍ പറയുന്ന പ്രകാരം സി.ബി.ഐ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ വിസ്തരിക്കുന്നതിന്റെ പ്രാധാന്യം കോടതിയെ ബോധ്യപ്പെടുത്താന്‍ സുബ്രഹ്മണ്യസ്വാമിക്ക് കഴിഞ്ഞാല്‍ ഈ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി സെയ്‌നിയാണ് ഹരജി പരിഗണിച്ചത്.

ചിദംബരത്തിന് ഗൂഢാലോചനയിലുള്ള പങ്കുണ്ടെന്ന വാദത്തിന് ശക്തിപകരുന്ന കൂടുതല്‍ തെളിവുകള്‍ സുബ്രഹ്മണ്യസ്വാമിക്ക് ഹാജരാക്കാമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്ന പല തെളിവുകളും ഹരജി നല്‍കുന്ന സമയത്ത് പുറത്തുവന്നിരുന്നില്ല എന്നതിനാലാണ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ചിദംബരത്തിന് അനുമതി നല്‍കിയത്.

Subscribe Us:

ഡിസംബര്‍ 17ന് ഹാജരായി തെളിവുകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ചിദംബരത്തിന്റെ പങ്ക് തെളിയിക്കാന്‍ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍, ധനകാര്യമന്ത്രാലയ ജോയിന്‍ സെക്രട്ടറി എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്ന് സുബ്രഹ്മണ്യസ്വാമി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Malayalam news

Kerala news in English