എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്
എഡിറ്റര്‍
Monday 3rd July 2017 9:58am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. ജി.എസ്.ടിയെ നിര്‍വചിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സുബ്രഹ്മണ്യന്‍ സ്വാമി തരൂരിനെ അധിക്ഷേപിക്കുന്നത്.

ഇന്ത്യന്‍ സാമ്പത്തിക രംഗവുമായോ നികുതി വ്യവസ്ഥയുമായോ ബന്ധപ്പെട്ടതല്ല ജി.എസ്.ടിയ്ക്കു സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ വിശദീകരണം.


Also Read: യുവതിക്ക് നേരെ ആസിഡ് ആക്രമണം യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടോ ; ഇരയെ അപമാനിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ്


‘ജി.എസ്.ടി= ഗിഗോലോ (ആണ്‍വേശ്യ) ശശി തരൂര്‍’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

നേരത്തെ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി തരൂരിനെതിരെ രംഗത്തുവന്നിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ, എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.


Don’t Miss: ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും; മൊഴികളില്‍ വൈരുദ്ധ്യം


 

Advertisement