Categories

മുല്ലപ്പെരിയാര്‍ വിഷയമുന്നയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശമില്ല: സുബ്രഹ്മണ്യ സ്വാമി

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ചുള്ള വിഷയമുന്നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധാര്‍മ്മിക അവകാശമില്ലെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യ സ്വാമി. ‘ഇന്ത്യാവിഷന്’ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപ്രഭുക്കളില്‍ നിന്നും പണം പറ്റി ഇതുവരെ മൗനത്തിലായിരുന്ന കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധാര്‍മ്മികപരമായി ഈ വിഷയം ഉന്നയിക്കാനുള്ള അവകാശം ഇല്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിഘടനവാദം പ്രചരിപ്പിക്കുകയാണെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.

‘കരുണാനിധിയും വൈക്കോയും യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട്ടുകാരല്ല. ഇവര്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടിലെത്തിയതു കൊണ്ട് അക്കാര്യം മറച്ചു വെക്കാനാണ് പ്രാദേശിക വികാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്’.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരം നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി വിധി വരുമെന്ന് ആഭ്യന്തര മന്ത്രിക്ക് എങ്ങിനെ പറയാനാകും? ദേശീയ തലത്തിലുള്ള തിരിച്ചടിയെ മറയ്ക്കാനാണ് ചിദംബരത്തിന്റെ ഈ നീക്കം’.

കേരളത്തിന്റെ ആശങ്ക മനസ്സിലാക്കാന്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണം. മലയാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

നേരത്തെ ഈ വിഷയത്തില്‍ നിയമപരമായി തന്നെ ഇടപെട്ട ആളെന്ന നിലക്ക് വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് തമിഴ്‌നാടിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചയാളാണ് സുബ്രഹ്മണ്യ സ്വാമി.

Malayalam News
Kerala News in English

3 Responses to “മുല്ലപ്പെരിയാര്‍ വിഷയമുന്നയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അവകാശമില്ല: സുബ്രഹ്മണ്യ സ്വാമി”

  1. nellicodan

    അയ്യോ പാവം ഈ സ്വാമി !!! നാളെ ഒരു പക്ഷെ നമ്മുടെ വൈകോല്‍ മാമനും (വൈകോ) ഇങ്ങനെയൊക്കെ പറയുമായിരിക്കും , അല്ലെ ?

  2. ശുംഭന്‍

    വിവരമുള്ള തമിഴരും ഉണ്ടെന്നുള്ളത് ആശ്വാസം.

  3. Dr.siddique

    IF HE STICK IN HIS OPENION HE HAS TO INSIST HIS GOVT TO COME IN AN AMICABLE SETTLEMENT FOR THE INTEREST OF THE BOTH STATES.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.