Categories

‘സുബ്രഹ്മണ്യപുരം’ ബോളീവുഡിലേക്ക്

സിനിമയുടെ തിരക്കഥ, സംവിധാന രംഗത്ത് മാത്രമല്ല താരപരിവേഷത്തില്‍ വരെ തുടര്‍ന്നുവന്ന രീതികള്‍ക്ക് മാറ്റം വരുത്തിയ ചിത്രമായിരുന്നു ‘സുബ്രഹ്മണ്യപുരം’. രണ്ടായിരത്തിയെട്ടില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.

ഈ ചിത്രം ബോളീവുഡിലേക്ക് റീ മേക്ക് ചെയ്യുകയാണ് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. വിദ്യാബാലനാണ് ചിത്രത്തില്‍ സ്വാതി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഴകര്‍(ജെയ്) പരാമന്‍( ശശികുമാര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘സുബ്രഹ്മണ്യപുരം’.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.