ന്യൂദല്‍ഹി: തമിഴ് സൂപ്പര്‍താരം രജനീകാന്ത് സാമ്പത്തിക ക്രമക്കേടു നടത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ചേരുകയെന്നത് ബുദ്ധിമുട്ടാണെന്നും സ്വാമി പറഞ്ഞു. ഇന്ത്യാ ടുഡേയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe Us:

രജനീകാന്ത് തട്ടിപ്പു നടത്തിയെന്ന കാര്യം ഉറപ്പാണോയെന്നു ചോദിച്ചപ്പോള്‍ രജനി സ്‌റ്റൈലിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി. ‘ഞാന്‍ ഒരു തടവ സൊന്നാ നൂറു തടവ സൊന്ന മാതിരി’ അദ്ദേഹം പറഞ്ഞു.

അദ്ദേഹം രാഷ്ട്രീയത്തിലേക്കു വന്നാല്‍ അത് രജനീകാന്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ‘അദ്ദേഹം വന്നാല്‍ അദ്ദേഹത്തിന് ദോഷകരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടാവും. രാഷ്ട്രീയത്തിലേക്കു വരേണ്ടയെന്ന് ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കും.’ അദ്ദേഹം പറഞ്ഞു.


Also Read: മക്കയിലെ വിശുദ്ധപള്ളിയ്ക്കുനേരെയുള്ള തീവ്രവാദി ആക്രമണത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി പൊലീസ്


രജനീകാന്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിന് കൊള്ളില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.