Categories

സുനന്ദയുടെ മരണം ഐ.പി.എല്‍ രഹസ്യങ്ങള്‍ പുറത്തുവിടാനിരിക്കെ: സുബ്രഹ്മണ്യം സ്വാമി

subramanian-swamy

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ അവ്യവക്തതയുണ്ടെന്ന വെളിപ്പെടുത്തലുകളുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് സുനന്ദ മരിച്ചതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാതുവെപ്പ് സിന്‍ഡിക്കേറ്റിനെ കുറിച്ച് സുനന്ദയ്ക്ക് അറിവുണ്ടായിരുന്നു. ഇതില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ കൂടി പങ്കാളികളാണ്.

ഇവരുടെ പേരുകള്‍ സുനന്ദ വെളിപ്പെടുത്താനിരിക്കേയാണ് അവരുടെ മരണമെന്നും സ്വാമി ട്വിറ്ററില്‍ വ്യക്തമാക്കുന്നു.

അതേസമയം ശശി തരൂരും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരൂരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള ട്വിറ്റര്‍ വിവാദം കത്തിനില്‍ക്കെ, തനിക്ക് മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കളായ ചില മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു.