ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി യുടെ ഹരജി. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്‌നിക്കു മുന്‍പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സ്‌പെക്ട്രം വിതരണത്തിന്റെ ഉത്തരവാദിത്തം എ.രാജയ്ക്കു മാത്രമല്ലെന്നു വ്യക്തമായിരിക്കുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും ഇക്കാര്യം എടുത്തുപറയുന്നു. മന്ത്രിസഭാ തീരുമാനമായ സാഹചര്യത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിനു സ്‌പെക്ട്രം വിതരണത്തില്‍ മുഖ്യ പങ്കുണ്ട്.

കേസില്‍ താന്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ചിദംബരത്തെ പ്രതിയാക്കണമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.