കേരളത്തില്‍ നിറയെ ജിഹാദികളാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യാലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ താക്കീത് ചെയ്യണം. കേരളത്തില്‍ ക്രമസമാധാനം പാലിക്കാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് പിണറായിക്കു മുന്നറിയിപ്പു നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.


Also Read: ‘ആദായനികുതി നോട്ടീസുകളൊന്നും കാര്യമാക്കേണ്ട; ഒരു തുടര്‍നടപടിയുമുണ്ടാവില്ല’: ബി.ജെ.പിക്ക് വോട്ടു ചെയ്യാന്‍ വ്യാപാരികള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഉറപ്പ് 


എല്ലാ ദേശീയ ശക്തികളും കേരളത്തില്‍ ആക്രമിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. സി.പി.ഐ.എം കലാപത്തെ പ്രോത്സാഹിപ്പുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറ#്ഞു.

ആര്‍.എസ്.എസിന്റെ വളര്‍ച്ചയില്‍ സി.പി.ഐ.എമ്മിനു ഭയമുണ്ട്. ഹിന്ദു ഏകീകരണത്തെയാണ് കേരളത്തിലെ സി.പി.ഐ.എം ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.