Administrator
Administrator
ടി.വി. രാജേഷ് എം.എല്‍.എ മര്‍ദ്ദിച്ചുവെന്ന് എസ്.ഐയുടെ പരാതി
Administrator
Friday 30th September 2011 6:43pm
tv rajesh dyfi

tv-rajesh

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. നേതാവും എം.എല്‍.എയുമായ ടി.വി.രാജേഷ് ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ എസ്.ഐയെ മര്‍ദ്ദിച്ചതായി പരാതി. തിരുവന്തപുരം വെഞ്ഞാറമ്മൂടില്‍ വെച്ച് പോലീസ് പട്രോളിങ് നടത്തുന്നതിനിടെ എം.എല്‍.എയുടെ വാഹനം തടഞ്ഞുനിര്‍ത്തിയെന്നും ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായപ്പോള്‍ എസ്.ഐ. തോമസിനെ ടി.വി.രാജേഷ് മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

ഇത് സംബന്ധിച്ച വെഞ്ഞാറമൂട് സി.ഐക്കും സ്ഥലം എസ്.ഐക്കുമാണ് പരാതി ല്‍കിയത്. സംഘത്തിലുണ്ടായിരുന്ന് വനിതാ പോലീസിനെ എംഎല്‍എ അസഭ്യം പറഞ്ഞുവെന്നും പരാതിയിലുന്നയിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റ എസ്.ഐയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടായി എന്നത് ശരിയാണെന്നും ടി.വി.രാജേഷ് എം.എല്‍.എ. പ്രതികരിച്ചു. എം.എല്‍.എ. ആണെന്ന് അറിയിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്‌തെങ്കിലും എസ്.ഐ. കയര്‍ത്തുസംസാരിക്കുകയാണ് ഉണ്ടായതെന്നും ടി.വി.രാജേഷ് പറഞ്ഞു.

Advertisement