എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കേരളത്തില്‍ ‘സാല്‍വ ജുദൂം’ മോഡല്‍ സ്‌ക്വാഡ്
എഡിറ്റര്‍
Monday 4th November 2013 5:11pm

maoist-in-vila

തിരുവനന്തപുരം: മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ‘സാല്‍വ ജുദൂം’ മോഡല്‍ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ആദിവാസികളെ ഉള്‍ക്കൊള്ളിച്ചാണ് സ്‌ക്വാഡ് രൂപീകരിക്കുന്നത്. മൂന്ന് കമ്പനി സേനകളേയും ഇതിനായി വിന്യസിക്കും.

കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഗൗരവമുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തേ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ ‘സാല്‍വ ജുദൂം’ എന്ന ഇത്തരം സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സേനയെ കേന്ദ്രം പിന്‍വലിക്കുകയായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് മാവോയിസ്റ്റുകളെ കണ്ടിരുന്നു. പ്രദേശവാസികളുടെ കയ്യില്‍ നിന്ന് വീട്ടു സാധനങ്ങള്‍ വാങ്ങാനെത്തിയ ഇവര്‍ ലഘുലേഖകള്‍ വിതരണം ചെയ്താണ് അന്ന് മടങ്ങിയത്.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് നേരത്തേ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Advertisement