പത്തനംതിട്ട: കോഴഞ്ചേരി ചരല്‍ക്കുന്നില്‍ നടക്കുന്ന കെ.എസ്.യു പഠനക്യാമ്പില്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് കൈയാങ്കളി. കെ സുധാകരന്‍ എം.പി പ്രസംഗിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കൈയേറ്റമുണ്ടായിട്ടില്ലെന്നും അവര്‍ തമ്മില്‍ ആരോഗ്യകരമായ സംവാദമാണുണ്ടായതെന്നും കെ.എസ്.യു പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads By Google

സുധാകരന്‍ പ്രസംഗിക്കുന്നതിനായി ഡയസില്‍ കയറിയ ഉടനെ അദ്ദേഹത്തെ അനുകൂലിച്ച് മുദ്രാവാക്യം വിളികളുണ്ടായി. ഇത് മറുവിഭാഗം കെ.എസ്.യു പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും തമ്മില്‍ വാക്കേറ്റത്തിനും ഉന്തും തള്ളിനും താകരണമാവുകയും ചെയ്തു. ഒടുവില്‍ സുധാകരന്‍ തന്നെ പ്രവര്‍ത്തകരെ ശാന്തമാക്കുകയായിരുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ പ്രേതങ്ങളായ നിരവധി പോലീസുകാരുണ്ട്. അതിനാല്‍ അത്തരം പോലീസുകാര്‍ക്കിടയില്‍ പ്രവര്‍ത്തകരുടെ മനോവീര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കെതിരെയായിരുന്നു തന്റെ പ്രസംഗം. അല്ലാതെ ആഭ്യന്തര വകുപ്പിനെതിരെ അല്ല. വളപ്പട്ടണം പോലീസ് സ്‌റ്റേഷന്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നതും ഇത്തരമൊരു സാഹചര്യത്തിലാണെന്നും കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.