Categories

പഠിക്കാനുണ്ട് ചവ്വിയില്‍നിന്നേറെ

രാജസ്ഥാന്‍ : പഠിച്ച ക്ലാസ്സുകളിലെല്ലാം ഒന്നാമതെത്തി ഒരു വൈറ്റ് കോളര്‍ജോലി സമ്പാദിക്കണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ.എന്നാല്‍ ഉണ്ട് എന്നാണ് ഉത്തരം. ഉത്തരം മത്രമല്ല രാജ്യത്തെ ചെറുപ്പക്കാരുടെ മാതൃകകൂടിയാണ് കേവലം 30 വയസ്സ് മാത്രം പ്രായമുള്ള ചവ്വി രാജാവത്ത് എന്ന യുവതി. രാജാസ്ഥാനിലെ ടോങ്ക് ജില്ലയിലെ ചവ്വിയുടെ വിശേഷങ്ങളിലേക്ക് നമുക്കിനി പോകാം.ഇന്ത്യയിലെ മുന്‍നിര ക്യാപസില്‍നിന്നാണ് ചവ്വി എം ബി എ ബിരുദം കഴിഞ്ഞത്.

പഠിച്ചിറങ്ങിയ ചവ്വി കോര്‍പ്പറേറ്റ് ലോകം സ്വപ്‌നം കണ്ടില്ല.പകരം ഗ്രാമസേവനമായിരുന്നു ചവ്വിക്ക് താത്പര്യം.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ചവ്വി പഞ്ചായത്തിന്റെ തലപ്പത്തെത്തുകയും ചെയ്തു. ടോങ്ക് ജില്ലയിലെ സോദ എന്ന ചെറു ഗ്രാമത്തിന്റെ സര്‍പഞ്ച് ആയി ഒരു മാസം മുന്‍പാണ് ചവ്വി സേവനം തുടങ്ങിയത്.മുത്തശ്ശനാണ് ഇക്കാര്യത്തില്‍ ചവ്വിയുടെ റോള്‍ മോഡല്‍.മുത്തശ്ശന്‍ ബ്രിഗേഡിയര്‍ രഘുബീര്‍ സിംഗ് മൂന്ന് തവണ തുടര്‍ച്ചയായി സോദയുടെ സര്‍പഞ്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ചവ്വിയും സര്‍പഞ്ചാകണമെന്നായിരുന്നു മുത്തശ്ശന്റെ ആഗ്രഹം.അതും ചവ്വി നിറവേറ്റിക്കൊടുത്തു.

One Response to “പഠിക്കാനുണ്ട് ചവ്വിയില്‍നിന്നേറെ”

  1. Ashif Azeez

    ചവ്വിയും സര്‍പഞ്ചാകണമെന്നായിരുന്നു മുത്തശ്ശന്റെ ആഗ്രഹം.അതും ചവ്വി നിറവേറ്റിക്കൊടുത്തു. ഗുഡ്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.