ന്യൂദല്‍ഹി: അഴിമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യന്‍ രാജ്യം ഇന്ത്യയെന്ന് പഠനം. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഏഷ്യ-പസഫിക്കിലുള്ള 16 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

Subscribe Us:

ഈ 16 രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കൈക്കൂലിയുള്ളത് ഇന്ത്യയിലാണ്. സേവനങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയിലെ പത്തില്‍ ഏഴ് പേരും കൈക്കൂലി നല്‍കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ജപ്പാനിലാണ് ഏറ്റവും കുറവ് കൈക്കൂലിയുള്ളത്.


Don’t Miss: ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം


ഏഷ്യ-പസഫിക്കിലെ 22,000 പേരോട് സംസാരിച്ചാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പഠനം നടത്തിയത്. വന്‍ സാമ്പത്തിക ശക്തിയായ ചൈനയില്‍ പോലും ഇന്ത്യയെ അപേക്ഷിച്ച് അഴിമതി വളരെ കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ് അഴിമതി ഇത്രയധികം വര്‍ധിച്ചതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ശക്തമായി നടക്കുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.