എഡിറ്റര്‍
എഡിറ്റര്‍
മിഠായി കഴിച്ച കുട്ടികള്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍
എഡിറ്റര്‍
Tuesday 4th March 2014 6:24pm

chocolate

കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എല്‍.പി സ്‌കൂള്‍ കുട്ടികളെ ലഹരി മിഠായി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാം ക്ലാസിലെ ഒമ്പത് വിദ്യാര്‍ഥികളെയാണ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ബേക്കറികളില്‍ പരിശോധന നടത്തി.

കുട്ടികള്‍ കഴിച്ചതിന് സമാനമായ മിഠായി കണ്ണൂരിലെ തളിപറമ്പില്‍ നിന്ന് മുമ്പ് കണ്ടെത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

പിറന്നാളിന് ഒരു വിദ്യാര്‍ത്ഥി ക്ലാസില്‍  മിഠായി വിതരണം  നടത്തിയിരുന്നു. മിഠായി കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചതിനെതുടര്‍ന്ന് മിഠായി രൂപത്തിലുള്ള ലഹരി വസ്തുക്കള്‍ ഇപ്പോള്‍ കടകളില്‍ സജീവമാണ്.

Advertisement