മലപ്പുറം: വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. തിരൂര്‍  പുതിയങ്ങാടി ജി.എം.യു.പി.സ്‌കൂള്‍ അധ്യാപകന്‍ പി.കെ സൈതലവിയാണ് അറസ്റ്റിലായത്. പോലീസ് ആന്റി ട്രാഫിക് സെല്ലിന് ലഭിച്ച സൂചനയെ തുടര്‍ന്ന് അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പോലീസ് ചില കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ അവര്‍ പ്രധാനാധ്യാപകനെതിരെ പരാതിപ്പെടുകയായിരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 20 ലധികം കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ഇന്ന് രാവിലെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.