എഡിറ്റര്‍
എഡിറ്റര്‍
സ്റ്റുഡന്‍സ് ഫെസ്റ്റ് ഇന്ന്
എഡിറ്റര്‍
Friday 3rd January 2014 9:14am

dohaദോഹ: തഅലീമുല്‍ഖുര്‍ആന്‍മദ്രസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സ്റ്റുഡന്‍സ് ഫെസ്റ്റ് ഇന്ന് എം.ഇ.എസ് സ്‌കൂളില്‍നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രന്‍സിപ്പല്‍ഡോ. ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് പന്ത്രണ്ടരയോടെ ആരംഭിക്കുന്ന മത്സര പരിപാടിയില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നോറോളം പ്രതിഭകള്‍ മാറ്റുരക്കും.

ഖിറാഅത്ത്, വിവിധ ഭാഷാ പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, സംഘഗാനം, കഥപറയല്‍, അറബിഗാനം ക്വിസ്, തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും.

Advertisement