എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധന: വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം
എഡിറ്റര്‍
Wednesday 7th November 2012 4:40pm

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കുയര്‍ത്തിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് രൂക്ഷമായ സംഘര്‍ഷമുണ്ടായത്.

പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Ads By Google

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയത്. നേരത്തെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും അക്രമാസക്തമായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.

കൊല്ലത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചു.

കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി ദേശീയ പാത ഉപരോധിച്ചു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് 50 പൈസയില്‍ നിന്നും ഒരു രൂപയായിട്ടാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ബസ്- ഓട്ടോ-ടാക്‌സി ചാര്‍ജ്ജും വര്‍ധിപ്പിച്ചിട്ടുണ്ട്.

Advertisement