ന്യൂദല്‍ഹി : എട്ടാംക്ലാസ് വരെയുള്ള കുട്ടികളെ നിര്‍ബന്ധമായും ജയിപ്പിക്കണമെന്ന കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. അഞ്ചാം ക്ലാസിലും എട്ടാംക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ കുട്ടികളെ ഇനി തോല്‍പ്പിക്കും.

2010ല്‍ നിലവില്‍ വന്ന നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശനിയമപ്രകാരം എട്ടാംക്ലാസ് വരെയുള്ള കുട്ടികളെ സമഗ്ര നിരന്തര മൂല്യനിര്‍ണ്ണയപ്രകാരം അടുത്തക്ലാസിലേക്ക് ജയിപ്പിക്കണമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി വരുന്നതോടെ അഞ്ച്, എട്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുട്ടികളുടെ പഠനനിലവാരം കുറവാണെങ്കില്‍ അവരെ തോല്‍പ്പിക്കാം.


Dont Miss മഞ്ജു ദിലീപിന്റെ രണ്ടാം ഭാര്യ; നിര്‍ണായക വിവരം വെളിപ്പെടുത്തി പൊലീസ്


മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയില്‍ തോറ്റവര്‍ക്കായി മെയ്, ജൂണ്‍ മാസങ്ങളില്‍ രണ്ടാമതൊരു പരീക്ഷ കൂടി നടത്തും. അതിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ തോല്‍വി ഉറപ്പ്. വിദ്യാഭ്യാസനിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ഇതോടൊപ്പം ലോകനിലവാരത്തിലുള്ള 20 വിദ്യാലയങ്ങള്‍ക്കും കൂടി കേന്ദ്ര മാനവശേഷി മന്ത്രാലയം അനുമതി നല്‍കി. പത്തെണ്ണം സ്വകാര്യ മേഖലയിലും പത്തെണ്ണം പൊതുമേഖലയിലുമായിക്കും പ്രവര്‍ത്തിക്കുക.