കുറ്റിപ്പുറം: ഭാരതപ്പുഴയുടെ മല്ലൂര്‍ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് മുക്കം മുളത്തില്‍ ജേക്കബിന്റെ മകന്‍ അഖില്‍ (18), മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ പയ്യാരിക്കല്‍ ജോയിയുടെ മകന്‍ ജിനില്‍ (18), കോഴിക്കോട് കോടഞ്ചേരി കോലത്തില്‍ ജോസിന്റെ മകന്‍ ജല്‍ബിന്‍ (21), എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Subscribe Us:

അവധി ദിവസം ആഘോഷിക്കാനായി കൊച്ചിയിലേക്കു പുറപ്പെട്ട ഏഴംഗ വിദ്യാര്‍ത്ഥി സംഘമാണ് ഒഴുക്കില്‍പെട്ടത്. ഇവരില്‍ കൂട്ടുകാരായ ടോണി, ആദര്‍ശ്, ആഷിഷ്, റിനു എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അഖിലിന്റെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്നുമണിയോടെയും ജിനിലിന്റെയും മെല്‍വിന്‍ ജോസിന്റെയും മൃതദേഹം ഇന്നു രാവിലെയുമാണ് കണ്ടെത്തിയത്.

കോഴിക്കോട് ഹോളിക്രോസ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് എല്ലാവരും. ഞായറാഴ്ച അവധി ദിവസം കൊച്ചിയിലെ വാട്ടര്‍തീം പാര്‍ക്കില്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഏഴുപേരും ഇന്നലെ കോഴിക്കോടു നിന്നും പുറപ്പെട്ടിരുന്നത്. കുറ്റിപ്പുറത്തിനടുത്ത ഭാരതപ്പുഴയിലെ മല്ലുര്‍ക്കടവില്‍ വൈകുന്നേരം അഞ്ചരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ശക്തമായ ഒഴുക്കില്‍ മൂവരും അകപ്പെടുകയായിരുന്നു.