കൊച്ചി: ബസില്‍ കയറ്റാത്തത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ആക്രമണം. കൊച്ചി നെട്ടൂരിലാണ് സംഭവം. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

എറണാകുളം-പൂച്ചാക്കല്‍ റൂട്ടിലോടുന്ന മംഗല്യ എന്ന ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കത്തി വീശിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഇതിനെ കുറിച്ച് ചോദിക്കാനായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് എത്തുകയായിരുന്നു.


Also Read: ‘ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിത്’; അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിനെതിരെ മതനിന്ദയ്ക്ക് കേസെടുത്ത് സൈബര്‍ സെല്‍; പ്രതിരോധിക്കുമെന്ന് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍സ്


വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞതോടെ ജീവനക്കാര്‍ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ബസ് ജീവനക്കാര്‍ ആക്രമണം നടത്തിയത്. പരുക്കേറ്റ വരെ തൃപ്പൂണിത്തറ, എറണാകുളം ജനറല്‍ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. അബു താഹിര്‍ എന്ന ജീവനക്കാരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.