എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗാനുരാഗിയായ പ്രൊഫസറെ കോളേജില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണെന്ന് വിശദീകരണം
എഡിറ്റര്‍
Monday 13th March 2017 1:46pm

 

 

ബംഗളൂരു: സ്വവര്‍ഗാനുരാഗിയാണെന്നതിനാല്‍ ബംഗളൂരുവില്‍ പ്രൊഫസറെ കേളേജില്‍ നിന്നും പിരിച്ചു വിട്ടു. വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണെന്ന കാരണത്താലാണ് ബംഗളൂരു സെന്റ് ജോസഫ് കോളേജ് ആഷ്‌ലി ടെല്ലിസ് എന്ന അധ്യാപകനെതിരെ നടപടിയെടുത്തത്. എല്‍.ജി.ബി.ടി ആക്ടിവിസ്റ്റായതിന്റെ പേരിലാണ് അധ്യാപകനെതിരായ നടപടിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.


Also read കേരളത്തെ രാമരാജ്യമാക്കുകയാണ് ലക്ഷ്യം; കേരള ഭരണകൂടത്തിന് ഹിന്ദുവെന്നും ഹിന്ദുസ്ഥാനിയെന്നും കേട്ടാല്‍ അലര്‍ജി: കെ.പി ശശികല 


സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ആഷ്ല്ലിയെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് അധ്യാപകന്റെ സാമീപ്യം വിദ്യാര്‍ത്ഥികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി കോളേജ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ സ്വവര്‍ഗാനുരാഗിയും എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുമായതിന്റെ പേരിലാണ് കോളേജിന്റെ നടപടിയെന്ന് ആഷ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കോളേജ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നും ആരോപിച്ചാണ് തന്നെ പ്രിന്‍സിപ്പല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. പക്ഷേ സ്വവര്‍ഗാനുരാഗിയും എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുമായതിന്റെ പേരിലാണ് കോളേജിന്റെ ഈ നടപടി’. ആഷ്‌ലി ടെല്ലിസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

പ്രിന്‍സിപ്പലിനതെിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ആഷ്‌ലി ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇയര്‍ഫോണ്‍ ഷെയര്‍ ചെയ്താല്‍ വരെ പ്രകോപിതനാകുന്ന വ്യക്തിയാണ് പ്രിന്‍സിപ്പല്‍ എന്നും ആണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തുകയോ കാത് കുത്തുകയോ ചെയ്താല്‍ വരെ പ്രിന്‍സിപ്പല്‍ പ്രകോപിതനാകുമെന്നും ആഷ്‌ലി പറയുന്നു.

എന്നാല്‍ പ്രിന്‍സിപ്പളിനെ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നതെന്നും കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് അധ്യാപകനെ പുറത്താക്കിയതെന്നുമാണ് കോളേജ് നല്‍കുന്ന വിശദീകരണം.

Advertisement