തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം മുപ്പത് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒരദ്ധ്യാപകന്‍ എന്ന തോതിലാക്കുന്നത്  ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറി സര്‍ക്കാരിന് കൈമാറി.

നിലവില്‍ സ്‌കൂളുകളിലെ അധ്യാപക, വിദ്യാര്‍ഥി അനുപാതം 45 വിദ്യാര്‍ത്ഥികള്‍ക്ക് ഒരദ്ധ്യാപകന്‍ എന്ന നിലയിലാണ്. ഇത് 1:30 ആക്കുന്നതോടെ നിരവധി അധ്യാപക തസ്തികകള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകുടെ കാര്യവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.