മുക്കം: കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്ര സ്വദേശി ഗൊല്ല രാമകൃഷ്ണ പ്രസാദ് (17) ആണ് മരിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. റാഗിങ് മൂലമെന്ന് സംശം ഉയര്‍ന്നതിനാല്‍ പോലീസ് ഇക്കാര്യം അന്വേഷിച്ചുവരുകയാണ്.

ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴര വരെ മുറിയില്‍ രാമകൃഷ്ണ പ്രസാദിനൊപ്പം മറ്റു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. രാവിലെ ഏഴരയ്ക്ക് ശേഷമാണ് സംഭവം.

ഈ മാസം 27നാണ് ഗൊല്ല രാമകൃഷ്ണപ്രസാദ് എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ക്ലാസില്‍ പോയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.