തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ആറാം പ്രവൃത്തിദിന കണക്കെടുപ്പില്‍ 1,20,000 കുട്ടികളുടെ കുറവ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലാണ് കുട്ടികളുടെ എണ്ണം ഏറ്റവുമധികം കുറഞ്ഞത്.

മധ്യകേരളത്തിലും കൊല്ലത്തുമുള്ള എയ്ഡഡ് സ്‌ക്കൂളുകളില്‍ വന്‍കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയെത്തിയ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വന്‍തോതില്‍ കുട്ടികള്‍ കുറയുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ഇത് അധ്യാപക തസ്തികകള്‍ വന്‍തോതില്‍ കുറയാന്‍ കാരണമാകും.

ആറാം പ്രവൃത്തിദിന കണക്ക് സ്‌ക്കൂളുകള്‍ നല്‍കുന്നതിനാല്‍ അതിന് ആധികാരികത കുറയാന്‍ സാധ്യതയുണ്ട്. ഇതിനുശേഷം അറിയിപ്പുകളൊന്നും കൂടാതെ തലയെണ്ണല്‍ നടക്കും. തലയെണ്ണലിനുശേഷം വരുന്ന കണക്കാണ് ആധികാരികമായി കണക്കാക്കുക. ഈ കണക്കുപ്രകാരമാണ് അധ്യാപക തസ്തികകളില്‍ മാറ്റം വരുത്തുക.